Crime
പഠിച്ച് മിടുക്കിയാകാന്‍ നിത്യവും വൈകിട്ട് മന്ത്രവാദം, കണ്ണൂരില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റിലായി
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ വേണ്ടി രക്ഷിതാക്കൾ മന്ത്ര വാദകേന്ദ്രത്തിൽ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ പതിവായി വിളിച്ചു വരുത്തി പീഡിപ്പിച്ചു വന്ന വ്യാജ സിദ്ധന്‍ കണ്ണൂരിൽ അറസ്റ്റിലായി. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷ് എന്നയാളെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പഠന മികവ് ഉണ്ടാക്കാൻ പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍ പലതവണ പീഡിപ്പിച്ചെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന പരാതിയിൽ ഉള്ളത്.
ഏറെക്കാലമായി കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തി വരുന്ന ജയേഷിൻറെ മന്ത്രവാദ കേന്ദ്രത്തിലേക്ക്, വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കൊണ്ടുവന്നത്.
സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയാല്‍ മന്ത്രവാദകേന്ദ്രത്തിലേക്ക് വരാൻ ഇയാൾ തുടർന്ന് നിർദേശിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു. പ്രതി ജയേഷ് തന്നെ ഉപദ്രവിച്ച വിവരം കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കളോട് പറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിഒരുന്നു.
പഠിപ്പില്‍ മികവിനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിനും മുന്‍പ് അനുഗ്രഹം വാങ്ങാനുമായി നിരവധി പെണ്‍കുട്ടികള്‍ ആണ് മന്ത്രവാദകേന്ദ്രത്തില്‍ വരാറുള്ളത്. കൂത്തുപറമ്പിലെ മന്ത്രവാദകേന്ദ്രത്തിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതി ഉയര്‍ത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു.