Entertainment
‘എവിടെ വെച്ച് കണ്ടാലും ശ്വേത ഹഗ് ചെയ്യും, ശ്വേത മേനോൻ ബോൾഡ് ആയൊരു നടിയാണ് ‘
അഭിനേതാക്കളായ മനോജ് കെ ജയനും ഗണേഷ് കുമാറും സഹപ്രവർത്തകരുമായി ബന്ധം സൂക്ഷിക്കുന്നതിൽ എന്നും ഇപ്പോഴും മുന്നിലാണ്. സിനിമയിൽ ഗണേഷിപ്പോൾ സജീവമല്ല. പക്ഷെ പൊതു പരിപാടികളിൽ അദ്ദേഹത്തെ കാണാം. സഹ താരമായ ശ്വേതയെ കുറിച്ച് അദ്ദേഹം പറഞ്ഞത് വൈറൽ ആവുകയാണിപ്പോൾ. എവിടെ വെച്ച് കണ്ടാലും ശ്വേത ഹഗ് ചെയ്യും.
പത്തനാപുരത്ത് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ശ്വേത വന്നിരുന്നു. ശ്വേതയെ കാണാനായി ജനക്കൂട്ടം കാത്തിരിക്കുകയായിരുന്നു. ഞാന്‍ അങ്ങോട്ട് ചെന്നതും ചേട്ടായെന്ന് പറഞ്ഞ് ശ്വേത എന്നെ കെട്ടിപ്പിടിച്ചു. നാട്ടുകാരെല്ലാം ആര്‍പ്പുവിളിക്കുകയായിരുന്നു. അവരുടെ എംഎല്‍എയെ അല്ലേ കെട്ടിപ്പിടിച്ചത്. കുറേക്കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നു. എനിക്ക് ശ്വേത മേനോന്റെ ഒരു ഹഗ് വേണം, എന്നെയൊന്ന് റെക്കമെന്റ് ചെയ്യാമോയെന്നായിരുന്നു അവന്റെ ചോദ്യം. എംഎല്‍എ അല്ലേ, നിരസിക്കാനാവില്ലല്ലോ, വോട്ടറല്ലേ, ‘ശ്വേത ഇവനൊരു ഹഗ് കൊടുക്കാമോയെന്ന് ഞാന്‍ ചോദിച്ചതും ശ്വേത അവനെ ഓടിച്ചുവിട്ടു’.
ഓണഘോഷ പരിപാടിക്ക് ഞങ്ങൾ മൂവരുമുണ്ട്. സുഹൃത്തുക്കളായ ഗണേഷിനെയും മനോജിനെയും ഹഗ് ചെയ്യുമ്പോൾ തൊട്ട് അടുത്തത് തനിക്കും ഹഗ് കിട്ടുമെന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന മാവേലിയുണ്ടായിരുന്നു. മാവേലിയെ കൂടി ഹഗ് ചെയ്യാമായിരുന്നു എന്നായി മനോജ്. ശ്വേതയുടെ മറുപടിയിതായിരുന്നു ‘മാവേലി ചേട്ടാ, എവിടെയാ ഹഗ് തരാമെന്ന് പറഞ്ഞ് വിളിച്ചെങ്കിലും അദ്ദേഹം പോയി. മാവേലിയെ കാണുമ്പോള്‍ ബഹുമാനം കൊടുക്കണ്ടേ, ഗണേഷേട്ടന്‍ മാവേലിയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കും ഹഗ് തരില്ല, ആ കാല് തൊട്ട് വന്ദിക്കുമെന്നുമായിരുന്നു’ മനോജും ഗണേഷും ഒരുപോലെ പറഞ്ഞത് ഇങ്ങനെയാണ്, ‘ശ്വേത ബോൾഡ് ആയൊരു നടിയാണ്’