Latest News
ശ്രീമാതാ ഭാമേശ്വരി ക്ഷേത്രത്തിന് നേരെ കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം
ഒട്ടാവ . ഹിന്ദുക്ഷേത്രത്തിന് നേരെ കാനഡയിൽ ഖാലിസ്ഥാൻ ആക്രമണം. ബ്രിട്ടീഷ് പ്രവിശ്യയിൽ ശ്രീമാതാ ഭാമേശ്വരി ദുർഗാദേവി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ക്ഷേത്ര ഭിത്തികളിൽ പഞ്ചാബ് ഇന്ത്യയല്ലെന്നാണ് എഴുതിയിട്ടുള്ളത്. ഇവയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം നടത്തി വരുകയാണ്.
സമാനമായ രീതിയിൽ കാനഡയിൽ ഇതിന് മുൻപും ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ കാനഡയിൽ സമീപ കാലത്തായി വർദ്ധിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസം ഒന്റാറിയോ പ്രവിശ്യയിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.
ക്ഷേത്രത്തിന്റെ ചുമരുകളിൽ ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ പതിപ്പിക്കുകയും ക്ഷേത്ര ഗേറ്റ് നശിപ്പികാണാമു ശ്രമിച്ചിരുന്നു. ഇന്ത്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിലും ഖാലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും ഇന്ത്യ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.