Entertainment

ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

Published

on

യുവനിരയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്ന ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ ,അസീസ് നെടുമങ്ങാട്, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സപ്തതരംഗ് – ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രം, നർമ്മമുഹൂർത്തങ്ങളിലൂടെയും, ഏറെ ഉദ്വേഗത്തിലൂടെയും ആണ് അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്‍റെത്. കാക്കനാട് ,പൂക്കാട്ടുപടി, പുത്തൻകുരിശ്, കരിമുകൾ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക.

രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള രഘുനാഥ് പലേരി ഒരു വലിയ ഇടവേളക്കുശേഷം ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുന്ന ചിത്രം കൂടിയാണിത്. ഗാനങ്ങളും രഘുനാഥ് പലേരിയുടേതാണ്. സംഗീതം -ഹിഷാം അബ്ദുൾ വഹാബ്. ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ. എഡിറ്റിംഗ് – മനോജ്.സി.എസ്. കലാസംവിധാനം -അരുൺ കട്ടപ്പന , കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.മേക്കപ്പ് – അമൽ ചന്ദ്ര, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -എം.എസ്.ബാബുരാജ്, പ്രൊഡക്ഷൻ മാനേജരർ-ബിനു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, വാഴൂർ ജോസ്,ഫോട്ടോ – ഷാജി നാഥൻ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version