Entertainment
ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

യുവനിരയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്ന ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ ,അസീസ് നെടുമങ്ങാട്, മനോഹരി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സപ്തതരംഗ് – ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രം, നർമ്മമുഹൂർത്തങ്ങളിലൂടെയും, ഏറെ ഉദ്വേഗത്തിലൂടെയും ആണ് അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്‍റെത്. കാക്കനാട് ,പൂക്കാട്ടുപടി, പുത്തൻകുരിശ്, കരിമുകൾ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക.
രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള രഘുനാഥ് പലേരി ഒരു വലിയ ഇടവേളക്കുശേഷം ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുന്ന ചിത്രം കൂടിയാണിത്. ഗാനങ്ങളും രഘുനാഥ് പലേരിയുടേതാണ്. സംഗീതം -ഹിഷാം അബ്ദുൾ വഹാബ്. ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ. എഡിറ്റിംഗ് – മനോജ്.സി.എസ്. കലാസംവിധാനം -അരുൺ കട്ടപ്പന , കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.മേക്കപ്പ് – അമൽ ചന്ദ്ര, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -എം.എസ്.ബാബുരാജ്, പ്രൊഡക്ഷൻ മാനേജരർ-ബിനു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്, വാഴൂർ ജോസ്,ഫോട്ടോ – ഷാജി നാഥൻ.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Latest News1 year ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി