Latest News
ഷാജന്‍ സ്‌കറിയ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി .മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്‌ക്ക് മുന്നില്‍ ഹാജരാകാനാണ് ഷാജന്‍ സ്‌കറിയയോട് കോടതി ആവസ്യപെട്ടിരിക്കുന്നത്.
ഹാജരാകുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ മാസം 17 ന് ഹാജരാകാന്‍ ആയിരുന്നു ഷാജന്‍ സ്‌കറിയയോട് കോടതി ആവശ്യപ്പെട്ടിരുന്നത്.
നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയുടെ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് കോടതി നേരത്തെ ഷാജന്‍ സ്‌കറിയയെ വിമര്‍ശിക്കുകയുണ്ടായി. ഹര്‍ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയില്‍ നിന്നുണ്ടാകുന്നതെന്നും ജസ്റ്റിസ് കെ ബാബു കുറ്റപ്പെടുത്തുകയായിരുന്നു.