Latest News

ഷാജൻ സ്കറിയ വിവരങ്ങൾ നൽകാൻ ഇഡി ഓഫീസിൽ

Published

on

കൊച്ചി . ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ വിവരശേഖരണത്തിന്റെ ഭാഗമായി ഇഡി ഓഫീസിൽ. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകൾ സമർപ്പിക്കാനായി എത്തിയതാണ് ഷാജൻ സ്കറിയ. പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഹജരാക്കാൻ ഇ ഡി ഷാജനോട് ആവശ്യപ്പെട്ടിരുന്നു.

രേഖകളുമായി എത്തിയതാണ് ഷാജൻ. ഷാജനെതിരെ നേരത്തെ ഇഡിക്ക് പരാതികൾ ലഭിച്ചിരുന്നു. വിദേശ പണമിടപാടിൽ അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു ആരോപണം ഉണ്ടായിരുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാ​ഗമായിട്ടാണ് ഷാജൻ സ്കറിയ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നത്.

ഷാജനെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് കേസെടുത്തിരുന്നു. ഇവയിൽ മിക്ക കേസുകളിലും കോടതി നേരിട്ട് ഇടപെടുകയും ജാമ്യം നൽകുകയും ഉണ്ടായി. ഇതിനിടെയാണ് വിദേശ കള്ളപ്പണ ഇടപാട് ആരോപിച്ചുകൊണ്ട് ഷാജനെതിരെ ഇഡിക്ക് പരാതി ലഭിക്കുന്നത്. ആ പരാതിയുടെ അ‌ടിസ്ഥാനത്തിലുള്ള വിവരശേഖരണം ആണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version