Entertainment
ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരിൽ ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചൗധരി വരെ
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യം അഭിമാനം കൊള്ളുമ്പോൾ ചന്ദ്രനുമായി ബന്ധപെട്ടു പല തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യക്കാരൻറെ വാർത്ത നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടിരുന്നത്.
ആഗസ്റ്റ് 25-നാണ് രൂപേഷ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്. ഈ വാര്‍ത്ത വന്നതിൽ പിന്നെ ചന്ദ്രനില്‍ എങ്ങനെ സ്ഥലം വാങ്ങാം എന്നുള്ള അന്വേഷണമാണ് എവിടെയും നടക്കുന്നത്. എന്നാലിപ്പോൾ പുറത്ത് വരുന്നത്. ഇതിനു മുൻപും നമ്മുടെ ബോളിവുഡ് താരങ്ങള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരുന്നു എന്നതാണ്. ആ പട്ടികയിലെ ആദ്യ പേര് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റേതാണ്.
‘സീ ഓഫ് മസ്‌കോവി’യുടെ മേരെ മസ്‌കോവിയൻസ് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് ചന്ദ്രന്റെ മറുവശത്തായിട്ടാണ് സുശാന്ത് സിംഗ് രജ്പുത് ഭൂമി വാങ്ങിയിട്ടുള്ളത്. താരം ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാൻഡ്സ് രജിസ്ട്രിയില്‍ നിന്നാണ് സ്വത്ത് വാങ്ങിയിരിക്കുന്നത്. 2018-ൽ സുശാന്ത് ചന്ദ്രനില്‍ ഭൂമി വാങ്ങി എന്നതാണ് ശ്രദ്ധേയം.
ഇതിനു പിറകെ നടൻ ഷാരൂഖ് ഖാനും ചന്ദ്രനില്‍ സ്ഥലം വാങ്ങി. സീ ഓഫ് ട്രാൻക്വിലിറ്റി എന്നറിയപ്പെടുന്ന പ്രദേശത്താണ് ഷാരുഖിന്റെ സ്ഥലം ഉള്ളത്. നടന്റെ ഒരു ഓസ്‌ട്രേലിയൻ ആരാധകനാണ് അദ്ദേഹത്തിനായി ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഷാരൂഖ് തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ബിഗ് ബോസ് പ്രണയ ജോഡികളായ പ്രിയങ്ക ചാഹര്‍ ചൗധരിയും അങ്കിത് ഗുപ്തയും ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ട്. ആരാധകരാണ് താരങ്ങള്‍ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കിയിരിക്കുന്നത്. അംഗീകൃത ലൂണാര്‍ ചാര്‍ട്ടിന്റെ അങ്ങേയറ്റത്തെ വടക്കുപടിഞ്ഞാറൻ കോണില്‍ കൃത്യമായി 6 ചതുരങ്ങള്‍ തെക്കും 6 ചതുരങ്ങള്‍ കിഴക്കും സ്ഥിതി ചെയ്യുന്ന ഇടത്താണ് ഇവര്‍ക്ക് സ്ഥലം ലഭിച്ചിട്ടുള്ളത്.