Crime

ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകന്റെ താടിയെല്ല് എസ് എഫ് ഐ ഗുണ്ടകൾ അടിച്ചുടച്ചു

Published

on

തിരുവനന്തപുരം ∙ പാളയം ഗവ. സംസ്കൃത കോളജിൽ ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർഥിയുടെ താടിയെല്ല് എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അടിച്ചുടച്ച് മർദ്ദിച്ചു. സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.

പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണു സംഭവത്തിൽ പരുക്കേറ്റത്. തടിക്കഷണം കൊണ്ടു ക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് ആദർശിന്റെ താടിയെല്ലു പൊട്ടി ഗുരുതരമായി പരുക്കേറ്റു. ആദർസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.

കോളജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് ആദർസിനെ ആക്രമിക്കാൻ കാരണമായി പറയുന്നത്. ആക്രമണത്തിനു കാരണം. കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ചാക്കിൽകയറി ഓട്ടം മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിക്കുകയായിരുന്നു. മത്സരിക്കാൻ വിസമ്മതിച്ച ആദർശിനെ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. കരണത്തും മുതുകിലും മർദിക്കുകയും തടിക്കഷണം കൊണ്ടു മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചും ആയിരുന്നു മർദ്ദനം. പിന്നീട് ക്ലാസിനു പുറത്തേക്കു പിടിച്ചുകൊണ്ടുവരികയും കസേരയിലിരുത്തി ക്രൂരമായി മർദിക്കുകയും ഉണ്ടായി. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണു ആദർസ് പൊലീസിനെ വിവരം അറിയിക്കുന്നത്. പഠനം കഴിഞ്ഞു വർഷങ്ങളായിട്ടും സംഘടനയുടെ തണലിൽ കോളജിൽ കയറിയിറങ്ങി നടക്കുന്നവരാണ് ആക്രമണം നടത്തിയിരിക്കുന്നത്.

മർദനത്തിൽ താടിയെല്ലിനു പരുക്കേറ്റതിനാൽ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ആദർസ്. അക്രമിസംഘത്തിൽ ഏഴോളം പേർ ഉണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു. പ്രതികളിൽ പലരും കോളജിലെ പഠനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞവരാണ്.
സംസ്കൃത കോളജിലേക്ക് ഇനിയില്ലെന്ന് ആക്രമണത്തിനിരയായ ആദർശ്. ചികിത്സ കഴിഞ്ഞാലുടൻ കോളജിൽ എത്തി ടിസി വാങ്ങുമെന്നും, അവർ പറയുന്നതു കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ലെന്നുമാണ് ആദർസ് പറഞ്ഞിട്ടുള്ളത്. സുഹൃത്ത് വേലായുധനു നേരെയും ഭീഷണിയുണ്ട്. ഇവർ രണ്ടുപേരും കോളജിലെ പഠനം നിർത്തി. അഡ്മിഷൻ കിട്ടി കോളജിൽ എത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.

(വാൽ കഷ്ണം : സി പി എം നേതാക്കളുടെ മക്കൾക്ക് പോലും പാളയം ഗവ. സംസ്കൃത കോളജിൽ രക്ഷയില്ല, കാമ്പസിൽ പഠനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞ എസ് എഫ് ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version