Latest News
തൃശൂരില്‍ ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർക്ക് പരിക്ക്
തൃശൂർ . തൃശൂർ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. അമ്പത് പേർക്ക് പരിക്ക് പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പലരുടേയും നില ഗുരതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടന്നത് രാവിലെയായിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാരിൽ അധികവും കുട്ടികളും സ്ത്രീകളും ആയിരുന്നു.
നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുത്തിയത്. റോഡ് പണി നടക്കുന്ന സ്ഥലത്തതാണ് അപകടം ഉണ്ടായതെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.