Latest News
തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വൻ വാഹനാപകടം, ടൂറിസ്റ്റ് വാനില്‍ മിനിലോറിയിടിച്ച് ഏഴു സ്ത്രീകള്‍ മരിച്ചു
തിരുപ്പത്തൂര്‍ . തമിഴ്‌നാട്ടിലെ തിരുപ്പത്തുരിലെ നാട്രംപള്ളിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനുമായി മിനിലോറി ഇടിച്ച് ഏഴ് സ്ത്രീകള്‍ മരണപെട്ടു. ഏഴ് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂര്‍ പര്യടനത്തിന് പോയി സ്വന്തന്ത് നാട്ടിലെക്ക് മടങ്ങുകയായിരുന്നു അവരെന്നും പോലീസ് പറഞ്ഞു. ഗ്രാമത്തിലെ എല്ലാ ആളുകളും രണ്ട് വാനുകളിലായിട്ടായിരുന്നു യാത്ര പോയിരുന്നത്. നാട്രംപള്ളിക്ക് സമീപം വാനുകളില്‍ ഒന്ന് തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കുകയായിരുന്നു.
ഈ സമയം, ചില യാത്രക്കാര്‍ ഇറങ്ങി റോഡിന്റെ മീഡിയനില്‍ വിശ്രമിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ മിനിലോറി ഇവരുടെ മേലേക്ക് മറിയുകയായിരുന്നു. ഏഴ് സ്ത്രീകള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും 10 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിരുപ്പത്തൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പുലര്‍ച്ചെ മൂടല്‍ മഞ്ഞുകാരണം ദൂരക്കാഴ്ച കുറവായിരുന്നു. അതിനു പുറമെ വാന്‍ കൊടും വളവിൽ ഇട്ടാണ് റിപ്പർ ചെയ്തു വന്നിരുന്നത്. അതാവാം മിനിലോറി വാനുമായി കൂട്ടിയിടിക്കാന്‍ കാരണം.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു