Latest News

ഓർത്തഡോക്‌സ് സഭയുടെ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ്‌ മാർ അന്തോണിയോസ് അന്തരിച്ചു

Published

on

കോട്ടയം . ഓർത്തഡോക്‌സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ്‌ മാർ അന്തോണിയോസ് (87) അന്തരിച്ചു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. 1946 ജൂലൈ 19 ന് പുനലൂരിലെ ആറ്റുമാലിൽ വരമ്പത്തു കുടുംബത്തിൽ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച സഖറിയാസ് മാർ അന്തോണിയോസ് 2009 ഏപ്രിൽ ഒന്നിന് ആണ് കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയാവുന്നത്.

കൊല്ലം ബിഷപ്‌സ് ഹൗസിൽ വളരെക്കാലം മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1989 ഡിസംബർ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രിൽ 30ന് വാഴിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version