Latest News

പോപ്പുലർ ഫ്രണ്ട് ഭീകരരെ ഉൾപ്പെടുത്തി പുതിയ സംഘടനക്ക് എസ്ഡിപിഐ നീക്കം

Published

on

തിരുവനന്തപുരം . കേരളത്തിൽ പുതിയ യുവജന സംഘടനക്ക് രൂപം നൽകാനൊരുങ്ങി എസ്ഡിപിഐ. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും എസ്ഡിപിഐ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. പി എഫ് ഐയുടെ ശക്തികേന്ദ്രങ്ങളിൽ സംഘടനാ രൂപീകരണത്തിനായി യോ​ഗങ്ങളും നടന്നിട്ടുണ്ട്.

പിഎഫ്ഐക്ക് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ നിരോധനം ഏഉണ്ടാവുന്നത്. അഞ്ച് വര്‍ഷ കാലയളവിലേക്കാണ് സംഘടനയെ നിരോധിച്ചിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിൽ ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ചാൽ ഇന്ത്യയിൽ കുറ്റകരമാണ്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ഉണ്ടാവും. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീവ്രവാദ സംഘടനയായ പിഎഫ്എയെ നിരോധിക്കുന്നത്.

പുതിയ സംഘടനയുടെ നീക്കങ്ങൾ ഐ ബി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ. സംഘടന രൂപീകരണവുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരെ ആണ് നിരീകാശിക്കുന്നത്. ഇഡിയുടെയും എൻഐഎയുടെയും രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയിൽ നിരോധിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സംഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. പിഎഫ്ഐ-യ്‌ക്ക് നിരോധനം ഏർപ്പെടുത്തി ഒരു വർഷം ആകുന്നതിനിടയിലാണ് ഭീകരവാദത്തിന് മറയൊരുക്കാൻ പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ രം​ഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version