Latest News
രണ്ട് ഡോക്ടര്‍മാരുടെയും രണ്ട് നഴ്‌സുമാരുടെയും വീഴ്ച വ്യക്തം, ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പ്രതി പട്ടിക നൽകി
കോഴിക്കോട് . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിക്ക്ശേ ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ മാറ്റം വരുത്തിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ നൽകി. കുന്ദമംഗലം കോടതിയിലാണ് പോലീസ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. പ്രസവ ശസ്ത്രക്രിയ നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2017ല്‍ യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടക്കുമ്പോഴാണ് വയറ്റില്‍ കത്രിക കുടുങ്ങുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രമേശന്‍ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജലെ നഴ്‌സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികള്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്.
ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്താണെന്നും, പരാതിക്കാരിയുടെ വാദങ്ങള്‍ ശരിയാണെന്നും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ സുദര്‍ശന്‍ അറിയിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പൊലീസ് അഞ്ച് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറുന്നത്.
ഹര്‍ഷിനയുടെ പരാതിയെ തുടർന്ന് പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ നൽകി. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.