Crime
സ്കൂൾ വിദ്യാർത്ഥികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ച് ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിച്ചു
ദബോലിം . ഹൈന്ദവ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനു സസ്‌പെൻഷൻ. കേശവ് സ്മൃതി സ്‌കൂൾ പ്രിൻസിപ്പൽ ശങ്കർ ഗോങ്കറിനെയാണ് സസ്പെൻഡ് ചെയ്തത് . ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനാണ് ശിൽപശാല സംഘടിപ്പിച്ചതെന്നും സംഘാനയുടെ നിർദേശപ്രകാരമാണ് ഹൈന്ദവ വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുകയും ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ
തങ്ങളെ ഒരു മസ്ജിദിലേക്ക് കൊണ്ടുപോയി ഹിജാബ് ധരിപ്പിക്കുകയും മുസ്ലീം മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുട്ടികൾ പരാതിപ്പെട്ടുവെന്ന് രക്ഷിതാക്കൾ ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. നിരോധിത പോപ്പുലർ ഫ്രണ്ട് സംഘടനയുമായി ബന്ധമുള്ളതാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സംഘടന മസ്ജിദിലെ മൗലാന വിഗ്രഹാരാധനകളിൽ വിശ്വസിക്കരുതെന്ന് വിദ്യാർത്ഥികളോട് പറഞ്ഞതായും രക്ഷിതാക്കൾ ആരോച്ചിട്ടുണ്ട്.
ഇസ്ലാമിക് വർക്ക് ഷോപ്പിൽ പങ്കെടുപ്പിക്കുന്നതിനായുള്ള ശുപാർശ കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നോ എഡിഇഐയിൽ നിന്നോ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു . പ്രിൻസിപ്പലിന്റെ പിന്തുണയോടെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. പ്രിൻസിപ്പലിനെതിരെ പോലീസിൽ പരാതി നൽകിയെന്നും കർശന നടപടിയെടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടുണ്ട്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു