Latest News
സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്; കായികമേള കുന്നംകുളത്ത്
തിരുവനന്തപുരം . 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് നടക്കും. ജനുവരിയിലാകും മേള നടക്കുക. കായികമേള ഒക്ടോബറിൽ തൃശ്ശൂരിലെ കുന്നംകുളത്തും സ്പെഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. ടിടിഐ കലാമേള പാലക്കാട് സെപ്റ്റംബറിലാണ് നടക്കുക. ശാസ്ത്രമേള ഡിസംബറിൽ തിരുവനന്തപുരത്തും നടക്കും. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
2023 ജനുവരിയില്‍ കോഴിക്കോട് നടന്ന 61-ാമത് സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിന്‍റുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന 64-ാമത് സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയായിരുന്നു ചാമ്പ്യന്മാര്‍ ആയിരുന്നത്.