Latest News
സതിയമ്മയുടെ കുടുംബത്തിന്റെ അന്നം മുടക്കി മൃഗസംരക്ഷണ വകുപ്പിന്റെ രാഷ്ട്രീയ തറപ്പണി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനു ചെയ്തു തന്ന നല്ല കാര്യം ഒരു ചാനലിനോട് പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയ സംഭവം വിവാദത്തിലേക്ക്. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മയാണ് ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ 13 വർഷമായി ജോലി ചെയ്തു വരികയാണെന്നും
യാതൊരു തരത്തിലുള്ള നോട്ടീസുകളോ അറിയിപ്പുകളോ ഇല്ലാതെയാണ് കഴിഞ്ഞ 13 വർഷമായി ജോലി ചെയ്തു വരികയായിരുന്ന സതിയമ്മയെ പുറത്താക്കിയിരിക്കുന്നത്. സതിയമ്മയുടെ മകൻ രാഹുൽ വാഹനാപകടത്തിൽ പെട്ട് മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്ത് തന്നുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സഹായിച്ചുവെന്നും മാധ്യമങ്ങളോട് സതിയമ്മ പറഞ്ഞു പോയതാണ് സർക്കാരിനും, മൃഗസംരക്ഷണ വകുപ്പിനും ഗുരുതരമായ തെറ്റായി പോയത്.
കുടുംബശ്രീയുടെ പേരിലല്ല താൻ ജോലിക്ക് കയറിയതെന്നു പറയുന്ന സതിയമ്മ, അംഗങ്ങളുടെ പിന്തുണയോടെയാണ് ജോലിക്ക് കയറിയതെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയതെന്ന് സതിയമ്മ പറഞ്ഞിട്ടുണ്ട്. സതിയമ്മ, ഇടത് പക്ഷ പാർട്ടിക്കാരി അല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് മൃഗസംരക്ഷണ വകുപ്പ് പിരിച്ചു വിട്ടിരിക്കുന്നത്. സതിയമ്മയുടെ കുടുംബത്തിന്റെ ഏക വരുമാനം അവർക്ക് കിട്ടുന്ന തുച്ഛമായ ശബളമായിരുന്നു. ഇത് നഷ്ടമായാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും സതിയമ്മയുടെ മുന്നിലില്ല. ഇപ്പോൾ കരാർ പുതുക്കേണ്ട സമയമായിട്ടില്ല. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കുന്നത്. ജോലി തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് സതിയമ്മ ഇപ്പോൾ.
(വാൽകഷ്ണം: ഇടത് പക്ഷ ചിന്താഗതിക്കാരല്ലാത്ത ആരും ഇവിടെ സർക്കാർ ജോലികൾ ചെയ്യേണ്ടെന്ന രാഷ്ട്രീയ കൊപ്രാളിത്തമാണിത്, ദാർഢ്യത്തിന്റെ അങ്ങേയറ്റമാണിത് )