Latest News
ഇ ബാലാനന്ദൻ്റെ ഭാര്യ സരോജിനി ബാലാനന്ദൻ അന്തരിച്ചു
കൊച്ചി . സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും, സിപിഎം പൊളിറ്റ് ബ്യൂറോ മുൻ അംഗം ഇ ബാലാനന്ദൻ്റെ ഭാര്യയുമായ സരോജിനി ബാലാനന്ദൻ (86) അന്തരിച്ചു. വടക്കൻ പറവൂരിൽ മകളുടെ വീട്ടിൽവെച്ചാണ് അവരുടെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലും തുടർന്ന് വിശ്രമത്തിലുമായിരുന്നു.
സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റിയിൽ ദീർഘകാലം ഉണ്ടായിരുന്ന സരോജിനി ബാലാനന്ദൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി ചുമതലകൾ വഹിച്ചിരുന്നു. കളമശേരി പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 1996ൽ ആലുവയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. 2012ൽ അവരെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോൾ സരോജിനി പൊട്ടിക്കരഞ്ഞത് വാർത്തകൾക്ക് ഇടയാക്കിയിരുന്നു.