Entertainment
5 ലക്ഷം ബഡ്ജറ്റിൽ പുതിയ സിനിമ, ‘ആതിരയുടെ മകള്‍ അഞ്ജലി’ യുമായി സന്തോഷ് പണ്ഡിറ്റ്
വലിയൊരു ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും, സംഗീതവും ആലാപനവും, നിര്‍മാണവും എഡിറ്റിങും, കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
സിനിമയിലെ നായക കഥാപത്രത്തെയും സന്തോഷ് പണ്ഡിറ്റ് അവതരിപ്പിച്ചിരിക്കുന്നു. അദേഹത്തിന്റെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി തികച്ചും സ്ത്രീ പക്ഷ സിനിമയാണ് ഇത്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 21 ന് യൂട്യൂബിലൂടെ റിലീസ് ചെയ്‌തു. പണ്ഡിറ്റിന്റെ പതിനൊന്നാമത്തെ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഞ്ചു ലക്ഷമാണ് ബജറ്റ്.
സിനിമയിലെ ആറു പാട്ടുകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ ലഭ്യമാണ്. 24 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ ട്രെയിലർ ആറു ലക്ഷം പേരാണ് കണ്ടത്. ഇതോടെ സന്തോഷ് പണ്ഡിറ്റിന്റെ യു ട്യൂബ് വരുമാനവും ഉയർന്നു. ആദ്യമൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഒരു വലിയ സൗഹൃദ കൂട്ടമാണ് ഇപ്പോഴുള്ളത്. തന്റേതല്ലാത്ത സിനിമകളിലും സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിലും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയനാണ്.