ഇത് വർഗീയമായ ചേരിതിരിഞ്ഞുള്ള ആക്രമണം- ഷെയ്ൻ നിഗത്തിനെതിരെ ശാന്തിവിള ദിനേശ്
ഷെയിൻ നിഗവുമായുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച്, നിർത്തി വച്ച വെയിൽ, കുർബാനി എന്നീ സിനിമകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ച സാഹചര്യത്തിൽ ഷെയ്നിനെതിരെ മറ്റൊരു ആരോപണവുമായി വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഷെയിൻ ആരാധകർ ആയ മുസ്ലിം വിഭാഗത്തിൽ പെട്ട മട്ടച്ചേരി ഭാഗത്തുള്ള ചിലർ തന്നെ വിളിച്ച് വധ ഭീഷണി മുഴക്കുന്നു എന്നാണ് ദിനേശിന്റെ ആരോപണം. കുറച്ച് നാൾ മുന്നെ ഷെയിൻ നിഗവുമായി ബന്ധപെട്ട പ്രേശ്നങ്ങൾ ശക്തമായി നിൽക്കുന്ന സമയത്ത് ഷേനിനെതിരെ രംഗത്ത് വന്ന വ്യക്തി കൂടി ആയിരുന്നു ശാന്തിവിള ദിനേശ്. അന്ന് ഷെയ്നിനെതിരെ പറഞ്ഞതിന്റെ പകപോക്കൽ ആണ് ഇന്ന് വരുന്ന ഭീഷണി കോളുകൾ എന്ന് ദിനേശ് പറയുന്നു.

ഷെയിൻ കഞ്ചാവ് ഉൾപ്പെടെ ഉള്ള ലഹരിക്ക് അടിമയാണെന്നും, ലൊക്കേഷനിൽ ഇതിന് മുൻപും നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നും അന്ന് ദിനേശ് പറഞ്ഞിരുന്നു. മലയാള സിനിമയുടെ പുതു തലമുറ ഇത്തരത്തിൽ ലഹരിക്ക് അടിമകൾ ആണെന്നും അത് സിനിമക്ക് ഏറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ഷെയ്നിനെതിരെ പറഞ്ഞതിനുള്ള പ്രതികാരമെന്നപോലെ ആണ് ഇന്ന് കൊച്ചിയിൽ നിന്നും ഉള്ള ഗുണ്ട സ്വഭാവത്തിൽ ഉള്ള ഭീഷണി എന്ന് ദിനേശ് പറയുന്നു.
നിരവധി തവണ തന്റെ വീട്ടിലേക്കും മൊബൈൽ ഫോണിലേക്കും കോളുകൾ വന്നിരുന്നു. അവസാനം തന്റെ ഫോൺ സ്വിച് ഓഫ് ചെയ്തു വയ്ക്കേണ്ട അവസ്ഥവരെ ഉണ്ടായി എന്നും ദിനേശ് പറഞ്ഞു.

കൃത്യമായും ഒരു വർഗീയ ചേരി തിരിഞ്ഞുള്ള അക്രമമായാണ് താൻ ഇതിനെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നേരത്തെ നടത്തിയ വിവാദമായ പരാമർശത്തിൽ ഷെയിൻ മാത്രമായിരുന്നില്ല ലക്ഷ്യം. ഷെയ്നിന്റെ പിതാവ് അബി ഉൾപ്പെടെ കൊച്ചി കേന്ദ്രീകൃതമായ സിനിമാവ്യവസായത്തെ മുഴുവൻ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നു അത്. അബിയുടെ അഹങ്കാരം മൂലമാണ് അബി സിനിമയിൽ ഒന്നും ആകാത്തത് എന്നും അത് തന്നെയാണ് ഷെയ്നും സംഭവിക്കുന്നത് എന്നും ദിനേശ് പറഞ്ഞു. ഒപ്പം കൊച്ചി കേന്ദ്രീകൃതമായി വരുന്ന സിനിമകൾ പലതും കൊറിയൻ സിനിമകളുടെ മോഷണമാണെന്നും നിക്കറിട്ട, ടാറ്റൂ അടിച്ച സംവിധായകർ മലയാള സിനിമയെ ഇല്ലാതാക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏറെ വിവാദങ്ങൾ അന്ന് ഉണ്ടാക്കിയതായിരുന്നു ദിനേശിന്റെ ഇത്തരം പ്രസ്താവനകൾ. എന്നാൽ അതിന് ഇത്തരത്തിൽ ഉള്ള ഒരു വർഗീയ ചേരി തിരിഞ്ഞുള്ള ആക്രമണം താൻ പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അൻപതു വയസിനു മുകളിൽ ഒരാൾ ജീവിച്ചിരിക്കുന്നത് അയാൾക്ക് കിട്ടുന്ന ബോണസ് ആണ്, അതുകൊണ്ട് തന്നെ തനിക്കു മരിക്കാൻ ഭയമില്ല. ഒരിക്കൽ താൻ കൊച്ചിയിൽ വന്ന് നിന്നപ്പോൾ തന്നെ ഫോണിലൂടെ വെല്ലുവിളിച്ച ആളെ താൻ ഹോട്ടലിലേക് വിളിച്ചു എന്നും എന്നാൽ അയാൾ വന്നില്ല എന്നും ദിനേശ് പറയുന്നു.

ഇപ്പോഴും താൻ അന്ന് ഷെയ്നിനെ കുറിച്ച് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതിൽ യാതൊരു വിധ മാറ്റങ്ങളും ഇല്ല എന്നും ദിനേശ് പറഞ്ഞു. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകട്ടെ, നല്ല നടൻമാർ ഉണ്ടാകട്ടെ, ഷെയിൻ നല്ല നടൻ തന്നെയാണ്, പക്ഷെ അയാൾ ഒരുപാട് മാറേണ്ടതുണ്ട്. ഷെയ്നിനു ഒരുപാട് ദൂരം പോകാനുണ്ടെന്നും അയാൾ മലയാളത്തിലെ തന്നേ ഒരു നല്ല നടൻ ആയി മാറട്ടെ എന്നും ദിനേശ് പറഞ്ഞു.

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച