Latest News
എല്ലാവരെയും തുല്യരായി കാണുകയെന്നതാണ് സനാതന ധര്‍മ്മം,ഖുശ്ബു
ചെന്നൈ .’ഞാന്‍ ഒരു മുസ്ലീം പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളാണ്, എന്നിട്ടും ആളുകള്‍ എനിക്കായി ക്ഷേത്രം പണിതു. എല്ലാവരെയും തുല്യരായി കാണുകയെന്നതാണ് സനാതന ധര്‍മ്മ’മെന്നു ദേശീയവനിതാ കമ്മിഷന്‍ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍.
‘എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യം ഡികെ ചെയര്‍മാന്‍ കെ വീരമണി അംഗീകരിച്ചിരുന്നു. പിന്നെ എന്ത് കൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തന്‍ മാര്‍ഗ്ഗം മാത്രമാണിതെന്നും ഖുശ്ബു എക്‌സില്‍ കുറിച്ചു.
സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നതാണ് ഖുശ്ബു സുന്ദറിന്റെ പോസ്റ്റ്. ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു സനാതനധര്‍മത്തെ കുറിച്ച് ഉള്ള ഉദയനിധിയുടെ വിവാദപരാമര്‍ശം ഉണ്ടായത്. സനാതന ധര്‍മം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളെ പോലെയാണെന്നും അത് എതിര്‍ക്കുകയല്ല, നശിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധിയുടെ പറഞ്ഞത്. സനാതന ധര്‍മം ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണെന്നും അതു വേരോടെ പിഴുതെറിയണമെന്നും ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിക്കുകയും ഉണ്ടായി.