Entertainment
നാഗചൈതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത, അമ്പരന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു നാഗചൈതന്യയും സാമന്തയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരാവുന്നത്. 2021 ൽ ആരാധകരെ ആകെ അമ്പരപ്പിച്ച് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഏറെ വേദനയോടെയായിരുന്നു ആരാധകർ ആ വാർത്ത കേട്ടത്.
ഇപ്പോഴിതാ, വേർപിരിഞ്ഞ് രണ്ട് വർഷത്തിനിപുറം ഇരുവരും ഒന്നിയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ആണ് വൈറലായിരിക്കുന്നത്. നേരത്തെ വേർപിരിയലിന് മുൻപ് തന്നെ സാമന്തയുടെ പ്രൊഫൈലിൽ നിന്നും നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഒന്നൊന്നായി അപ്രത്യക്ഷമായിരുന്നു. അന്ന് അപ്രത്യക്ഷമായ ചില ചിത്രങ്ങൾ സാമന്തയുടെ പ്രൊഫൈലിൽ വീണ്ടും എത്തിയതോടെയാണ് ഇവർ വീണ്ടും ഒന്നിക്കുകയാണോ എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
നാഗചൈതന്യയ്‌ക്കൊപ്പമുള്ള വിവാഹ ചിത്രവും രംഗത്ത് വന്നവയിൽ ഉണ്ട്. ആർക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മജിലിയായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമയുടെ പ്രൊമോഷൻ വേളയിൽ മിജിലിയിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിക്കുമ്പോൾ സാമന്ത ഒരു ഞെട്ടലോടെ പാട്ട് കേൾക്കുന്ന വീഡിയോ വൈറലായിരുന്നു.