Entertainment
ഒന്നുമറിയാത്ത സജ്‌ന സുധീർ നടി നവ്യ നായരെ ഒരു കൈ കൊടുത്ത് താങ്ങി
ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് ഉൾപ്പെട്ട പണത്തട്ടിപ്പ് കേസിന്റെ അന്വേഷണത്തിൽ നടി നവ്യ നായരുമായുള്ള ബന്ധം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിരിക്കെ, നവ്യയുമായി ഡേറ്റിങ്ങിലാണ് എന്ന് സച്ചിൻ നൽകിയ മൊഴി വിവാദമായിരിക്കുകയാണ്. വാർത്തകൾ കൂടി ആ വഴിക്കായതും നവ്യക്ക് നേരെ വിമർശനവും ട്രോളും നടക്കുകയാണ്.
ഇ.ഡി. കുറ്റപത്രത്തിൽ ഈ ബന്ധം ഡേറ്റിംഗ് എന്ന നിലയിൽ ആണ് പറഞ്ഞിട്ടുള്ളത്. മുംബൈ അയല്പക്കത്തെ സുഹൃത്ത് മാത്രമാണെന്നും, സമ്മാനം മകന്റെ പിറന്നാളിന് ലഭിച്ചതാണെന്നും ഉള്ള നവ്യ നായരുടെ പ്രതികരണം ഒക്കെയും പൊളിച്ചടുക്കുന്നതാണ് ഇ ഡി യുടെ കുറ്റപത്രം എന്നതാണ് ശ്രദ്ധേയം. ഇതിനിടെ നവ്യക്ക് പിന്തുണയുമായി ഈ സംഭവങ്ങളെ പറ്റി ഒന്നും അറിയാത്ത സുഹൃത്തും ഗായികയുമായ സജ്‌ന സുധീർ രംഗത്തെത്തിയിട്ടുണ്ട്.
സജ്‌ന ഉൾപ്പെടെ ഏതാനും സുഹൃത്തുക്കൾ നവ്യക്ക് താങ്ങും തണലുമായി കൂടെയുണ്ട്. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നവ്യക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. നവ്യയെ ഏറെ നാളായി അറിയാം എന്ന നിലയിലാണ് സജ്നയുടെ ഈ പോസ്റ്റ്. ‘നീ നീയായി, ഫീനിക്സ് പക്ഷിയായി തുടരുക. സത്യം പുറത്തുവരട്ടെ. ജീവിതത്തിലെ ഓരോ സാഹചര്യവും, നല്ലതും ചീത്തയും സംഭവിക്കാൻ അതിന്റേതായ കാരണമുണ്ട്. ഇത്രമാത്രം കഷ്‌ടകാലം അനുഭവിച്ചപ്പോൾ നീ എന്നെ പ്രചോദിപിച്ചത് എനിക്കോർമ്മയുണ്ട്…ഗുരുവായൂരപ്പനറിയാം. അത്രേയുള്ളൂ. നീ ജ്വലിക്കട്ടെ’ ഇത്രയും പറഞ്ഞ് സജ്‌ന തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നു.
ഭംഗിയായി നൃത്തം ചെയ്യുന്ന നല്ലൊരു നടിയാണ് നവ്യ. ഇത് സജ്‌ന പറയാതെ തന്നെ മലയാളികൾക്കെല്ലാം അറിയുന്നതാണ്. ഇത് സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ് എന്നതാണ് തിരിച്ചറിയപ്പെടേണ്ടണ്ടത്. നവ്യ അടുത്തായി വേഷമിട്ട ചിത്രം ‘ജാനകി ജാനേ’ മികച്ച പ്രതികരണം നേടിയിരുന്നു. സൈജു കുറുപ്പാണ് ചിത്തത്തിൽ ഒപ്പം അഭിനയിച്ചത്. കഥാപാത്രമായ ജാനകി നേരിട്ട സമാന സാഹചര്യത്തിലൂടെയാണ് നവ്യ നിലവിൽ കടന്നു പോകുന്നത് എന്ന് റിപ്പോർട്ട് ചെയ്യുന്നവരും മാധ്യമ ലോകത്തുണ്ട്.