Latest News
എന്റെ ജീവിതമായിരുന്നു, വളരെയേറെ വേദനിപ്പിക്കുന്നു, ലൂണ തകര്‍ന്നു വീണ പിറകെ ശാസ്ത്രജ്ഞന്‍ മിഖൈല്‍ മാരോവ് കുഴഞ്ഞുവീണു
മോസ്കോ . ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടതിനു പിറകെ മുതിര്‍ന്ന ഭൗതികശാ സ്ത്രജ്ഞനും ബഹിരാകാശവിദഗ്ധനുമായ മിഖൈല്‍ മാരോവ് കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുതിര്‍ന്ന മിഖൈല്‍ മാരോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദൗത്യത്തിന്റെ പരാജയത്തിന് ശേഷം സാരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി ദ ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ കാലം മുതൽ റഷ്യയുടെ സ്പേസ് ദൗത്യങ്ങളില്‍ മിഖൈല്‍ മാരോവ് മുഖ്യ പങ്കു വഹിച്ചു വരുകയായിരുന്നു.
‘ഞാൻ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും? ഇത് എന്റെ ജീവിതമായിരുന്നു. എന്നെ സംബന്ധിച്ച്, ഞങ്ങളുടെ ചാന്ദ്രദൗത്യത്തിന്റെ അവസാന പ്രതീക്ഷയായിരുന്നു ഇത്. ഈ സംഭവം വളരെയേറെ വേദനിപ്പിക്കുന്നു’ ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകര്‍ത്തെന്നും അത് ആരോഗ്യത്തെ ബാധിച്ചതായും മിഖായേല്‍ പറഞ്ഞു. ക്രെംലിനിലെ ആശുപത്രിയില്‍ മിഖായേല്‍ പ്രതികരിച്ചു.
സാങ്കേതിക തകരാർ മൂലം, ഭ്രമണപഥം താഴ്ത്തൽ പരാജയപ്പെട്ടതോടെയാണ് ലൂണ-25 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നത്.