Latest News

ഭാരതം ഹിന്ദുരാഷ്‌ട്രം, ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിലില്ല, ഡോ.മോഹൻ ഭാഗവത്

Published

on

നാ​ഗ്പൂർ . ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രം ആണ്. ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എല്ലാവരും ഭാരതീയരും. ഇന്ന് ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. ഇവയല്ലാതെ മറ്റൊന്നും ഈ മണ്ണിലില്ല. ചിലർ ഇത് മനസ്സിലാക്കിയിട്ടുണ്ട്. ചിലർ അവരുടെ ശീലങ്ങളും സ്വാർത്ഥതയും കൊണ്ട് ഇക്കാര്യം മനസ്സിലാക്കിയിട്ടും അത് അം​ഗീകരിക്കുന്നില്ല. ചിലർക്ക് ഇതുവരെയും ഇത് മനസ്സിലായിട്ടില്ല, അല്ലെങ്കിൽ അവർ അത് മറന്നുപോയി, ഡോ.മോഹൻ ഭാഗവത് പറഞ്ഞു.

ദൈനിക് തരുൺ ഭാരത് എന്ന പത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മോഹൻ ഭാഗവത്. ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധമുള്ളവരാണ്. പലരും അക്കാര്യം മറന്നു പോകുന്നു എന്നതാണ് സത്യം. ഭാരതത്തിന്റെ പ്രത്യയശാസ്ത്രം അതേപടി നിലനിർത്തിക്കൊണ്ട് ന്യായമായി, വസ്തുതകളെ അടിസ്ഥാനമാക്കിയാവണം മാദ്ധ്യമ പ്രവർത്തനവും റിപ്പോർട്ടിം​ഗും വേണ്ടത്. ലോകമെമ്പാടും അം​ഗീകരിക്കപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ പ്രത്യശാസ്ത്രമാണ് ഭാരതത്തിന്റെ പ്രത്യയശാസ്ത്രം. വാസ്തവത്തിൽ, ഈ പ്രത്യയശാസ്ത്രത്തിന് ഒരു ബദലില്ല. എല്ലാവർക്കും ഇത് മനസ്സിലായി. ചിലർ ഇത് അംഗീകരിക്കുന്നു, ചിലർ അംഗീകരിക്കുന്നില്ല അത്രമാത്രം, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version