Latest News
ഭാരതം ഹിന്ദുരാഷ്‌ട്രം, ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിലില്ല, ഡോ.മോഹൻ ഭാഗവത്

നാഗ്പൂർ . ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതം ഒരു ഹിന്ദു രാഷ്‌ട്രം ആണ്. ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എല്ലാവരും ഭാരതീയരും. ഇന്ന് ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. ഇവയല്ലാതെ മറ്റൊന്നും ഈ മണ്ണിലില്ല. ചിലർ ഇത് മനസ്സിലാക്കിയിട്ടുണ്ട്. ചിലർ അവരുടെ ശീലങ്ങളും സ്വാർത്ഥതയും കൊണ്ട് ഇക്കാര്യം മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കുന്നില്ല. ചിലർക്ക് ഇതുവരെയും ഇത് മനസ്സിലായിട്ടില്ല, അല്ലെങ്കിൽ അവർ അത് മറന്നുപോയി, ഡോ.മോഹൻ ഭാഗവത് പറഞ്ഞു.
ദൈനിക് തരുൺ ഭാരത് എന്ന പത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മോഹൻ ഭാഗവത്. ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധമുള്ളവരാണ്. പലരും അക്കാര്യം മറന്നു പോകുന്നു എന്നതാണ് സത്യം. ഭാരതത്തിന്റെ പ്രത്യയശാസ്ത്രം അതേപടി നിലനിർത്തിക്കൊണ്ട് ന്യായമായി, വസ്തുതകളെ അടിസ്ഥാനമാക്കിയാവണം മാദ്ധ്യമ പ്രവർത്തനവും റിപ്പോർട്ടിംഗും വേണ്ടത്. ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ പ്രത്യശാസ്ത്രമാണ് ഭാരതത്തിന്റെ പ്രത്യയശാസ്ത്രം. വാസ്തവത്തിൽ, ഈ പ്രത്യയശാസ്ത്രത്തിന് ഒരു ബദലില്ല. എല്ലാവർക്കും ഇത് മനസ്സിലായി. ചിലർ ഇത് അംഗീകരിക്കുന്നു, ചിലർ അംഗീകരിക്കുന്നില്ല അത്രമാത്രം, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച