Culture
അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും
ന്യൂഡൽഹി . രാജ്യതലസ്ഥാനത്ത് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയും പത്‌നിയും. ഞായറാഴ്ച രാവിലെയാണ് ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രാർത്ഥനകൾക്ക് ശേഷം ആരതിയിലും ഇരുവരും പങ്കുച്ചേർന്നു. പിന്നീട് ക്ഷേത്രത്തിലെ സന്യാസിന്മാരെയും ഋഷി സുനക് സന്ദർശിച്ചു. അക്ഷിതാ മൂർത്തിയാണ് പൂജകൾ നടത്തിയത്. സനാതനവുമായി ഏറെ അടുപ്പമുള്ള തരത്തിൽ, നഗ്നപാദനായി ഏറെ ഭക്തിയോടെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയതെന്ന് അക്ഷർധാം ക്ഷേത്ര ഡയറക്ടർ ജ്യോതിന്ദ്ര ദവെ പറഞ്ഞിട്ടുണ്ട്. യുകെ പ്രധാനമന്ത്രിക്ക് ക്ഷേത്രമാതൃക സമ്മാനിക്കുകയുണ്ടായി. ഇരുവരും ഏറെ സന്തോഷത്തോടെ മടങ്ങി. അവസരം കിട്ടുമ്പോൾ ഇനിയും ഈ സന്നിധിയിൽ എത്തുമെന്നും ഇരുവരും അറിയിക്കുകയുണ്ടായി.