Latest News

വിവേചനം നിലനിൽക്കുന്നത് വരെ സംവരണം തുടരണം,ഡോ. മോഹൻ ഭാഗവത്

Published

on

നാഗ്പൂർ . സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതുവരെ സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് സർസംഘചാലക്. നാം നമ്മുടെ സ്വന്തം സഹജീവികളെ സാമൂഹിക വ്യവസ്ഥയുടെ പേരിൽ പിന്നിലാക്കി. അവരെ ശ്രദ്ധിച്ചില്ല, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ഭരണഘടന മുന്നോട്ട് വെയ്‌ക്കുന്ന സംവരണങ്ങൾക്ക് ആർഎസ്എസ് പൂർണ പിന്തുണ നൽകുന്നു. 2,000 വർഷത്തോളം നമ്മുടെ സ്വന്തം സഹജീവികളെ സാമൂഹിക വ്യവസ്ഥയുടെ പേരിൽ പിന്നിലാക്കി. ഇത് മാറണം. സമത്വം ഉണ്ടാകാൻ പ്രത്യേക പ്രതിവിധികൾ വേണം, സംവരണം അതിലൊന്നാണ്. വിവേചനം നിലനിൽക്കുന്നത് വരെ സംവരണം തുടരണം, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞു പോയ രാജ്യങ്ങൾ ഇന്ന് അവരുടെ തീരുമാനത്തിൽ ദുഃഖിക്കുകയാണ്. തിരിച്ചുവരാൻ അവർ ആഗ്രഹിക്കുന്നു. അഖണ്ഡഭാരതം എന്നത് സാധ്യമാകും. അധികം വൈകാതെ തന്നെ അത് കാണാനാകുമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version