Latest News

ഇന്ത്യയുടെ പേര് ‘റിപ്പബ്ലിക് ഓഫ് ഭാരത്’ ആക്കുമെന്ന് റിപ്പോർട്ടുകൾ

Published

on

ന്യൂ ഡൽഹി . ഇന്ത്യയുടെ പേര് പേരുമാറ്റി ഭാരതം എന്നാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ മാസം നടക്കുന്ന പ്രത്യേക പാർലമെന്‍റ് യോഗത്തിൽ രാജ്യത്തിന്റെ പേരുമാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നും ബില്ല് പാർലമെന്‍റ് സമ്മേളത്തിൽ കേന്ദ്രം അവതരിപ്പിക്കാനിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജി 20 രാഷ്‌ട്ര നേതാക്കളെ വിരുന്നിന് ക്ഷണിച്ച് കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ പ്രസിഡന്‍റ് ഓഫ് ഭാരത് എന്നാണ് ചേർത്തിരിക്കുന്നത്. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് വന്നതിൽ പിന്നെ വിവിധ കോണിൽ നിന്നും എതിർപ്പുകൾ ശക്തമായിട്ടുണ്ട്.

ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സർക്കാരിന്റെ സങ്കുചിത ചിന്തയാണെന്നും ആരോപിച്ച് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ പേര് മാറ്റണമെന്ന തരത്തിൽ‌ മുൻപും ശക്തമായ ആവശ്യം ഉയർന്നിരുന്നു. രാജ്യത്തിന്റെ പേരു മാറ്റണമെങ്കിൽ ഭരണ ഘടനയിൽ‌ മാറ്റം വരുത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version