Entertainment

പ്രിയപ്പെട്ട സുരേഷ് ഗോപി മത്സരിക്കരുതെന്ന് രാമസിം​ഹൻ, ‘തൃശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം’ എന്ന് അണികൾ

Published

on

തിരുവനന്തപുരം . സുരേഷ് ​ഗോപി മത്സരിക്കരുതെന്ന് ബിജെപിയിൽ നിന്ന് രാജി വെച്ച മുൻ ഭാരവാഹിയും സിനിമാ സംവിധായകനുമായ രാമസിംഹൻ. രാമസിംഹൻ അബൂബക്കറിന്റെ പോസ്റ്റിനെതിരെ വ്യാപകമായ വിമർശനങ്ങൾ ആണ് ഇതോടെ ഉണ്ടായത്. തൃശൂരിൽ സുരേഷ് ​ഗോപി ബിജെപി മത്സരിക്കുന്നതെന്നാണ് രാമസിംഹൻ ഉദ്ദേശിച്ചതെന്നും ബിജെപിയുടെ കാര്യം രാമസിംഹൻ നോക്കേണ്ടെന്നും അണികളുടെ കമന്റുകൾ പിറകെ എത്തി. കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യെന്ന കമന്റും ഒപ്പം ഉണ്ട്.

‘തൃശ്ശൂരിലെ കാര്യം തൃശ്ശൂർക്കാർ തീരുമാനിച്ചോളാം കോയാ’എന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെകെ കമന്റ് ചെയ്തതിനെതിരെ മറുപടിയുമായും രാമസിം​ഹൻ രം​ഗത്ത് വന്നു. താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപി യിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അതുകൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്? എന്നും രാമസിംഹൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ‘താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്. കോയാ എന്നുള്ള വിളി ഇഷ്ടായി. എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്‌താൽ ആ പേരെ വായിൽ വരൂ. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതൽ’ എന്നും രാമ സിംഹൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version