രജിത്കുമാർ അറസ്റ്റിൽ
കോറോണയുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ അനാവശ്യമായി ജനക്കൂട്ടത്തെ ഒത്തു ചേർത്തതിനെ തുടർന്ന് ബിഗ് ബോസ്സ് കണ്ടെസ്റ്റന്റ് ആയിരുന്നു രജിത് കുമാറിനെ അറസ്റ് ചെയ്തു. ഇന്നലെ മുതൽ ഒളിവിലായിരുന്ന രെജിത്തിനെ പോലീസ് അന്വഷിക്കുകയായിരുന്നു. ഇതിനോടകം തന്നെ കഴിഞ്ഞ ദിവസം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഒത്തുകൂടിയവരിൽ കണ്ടാൽ തിരിച്ചറിയാവുന്നവർക്കെതിരെ പോലീസ് കേസ് എടുക്കാൻ കളക്ടർ ഉത്തരവ് ഇട്ടിരുന്നു. ഒപ്പം രജിത് കുമാറുമായി സെൽഫി എടുത്ത എയർപോർട്ട് ജീവനക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
കുറച്ച് നാളുകളായി കേരളക്കര ഏറെ ചർച്ച ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ രജിത് കുമാർ. മലയാളത്തിലെ ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ആളായിരുന്നു അദ്ദേഹം. തുടർന്ന് ബിഗ് ബോസ്സിൽ നിന്നും പുറത്താക്കിയ അദ്ദേഹത്തെ അനുകൂലിച്ച് ഒരു വലിയ കൂട്ടം ജന വിഭാഗം തന്നെ ഉണ്ടായി. അതിനെ തുടർന്നായിരുന്നു മലയാളക്കരയെ ഞെട്ടിക്കുന്ന രീതിയിൽ ഒരു ജനസാഗരം അദ്ദേഹത്തെ സ്വീകരിക്കുവാനായി എയർപോർട്ടിൽ ഒത്തുകൂടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടമായിരുന്നു എയർപോർട്ടിൽ വന്ന് ചേർന്നത്. കേരളത്തിൽ കോറോണയുമായി ബന്ധപെട്ട് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ ഉള്ള ഒരു ജനക്കൂട്ടം വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനെ തുടർന്ന് പലരും അന്ന് തന്നെ രജിത് കുമാറിനെതിരെയും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനെതിരെയും കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കാര്യങ്ങൾ കൂടുതൽ മോശമായതിനെ തുടർന്ന് രജിത് ഒളിവിൽ പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒപ്പം രജിത് കുമാർ തന്നെയാണ് തനിക് എയർപോർട്ടിൽ സ്വീകരണം ഒരുക്കാൻ നിർദ്ദേശങ്ങൾ നൽകിയത് എന്ന് ചില വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
കേരളം ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു ജനക്കൂട്ടത്തെ ഒന്നിപ്പിച്ചതിനെതിരെ സെലിബ്രറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഒപ്പം രജിത് കുമാർ ഫാൻസുമായി ബന്ധപ്പെട്ട എല്ലാ ഫേസ്ബുക്ക് ഗ്രുപ്പുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശം ഉണ്ട്.