രജിത് കുമാറിനെതിരെ രേഷ്മയുടെ വെളിപ്പെടുത്തലുകൾ
ബിഗ് ബോസ്സ് പരിപാടിയെ തുടർന്ന് രജിത് കുമാറിന്റെ ഭാഗത്തു നിന്ന് തനിക് നിരവധി മോശം അനുഭവങ്ങളും, വെക്തി ഹത്യയും നേരിടുന്നു എന്ന് തുറന്നു പറഞ്ഞ് രേഷ്മ രംഗത്ത്. ബിഗ് ബോസ്സ് പരുപാടിയിൽ കണ്ടെസ്റ്റന്റ് ആയിരുന്ന ഇരുവരും പരിപാടിയുമായി ബദ്ധപ്പെട്ടു തന്നെ നിരവധി വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു എന്ന പരാതിയിൽ ആയിരുന്നു രജിത് കുമാർ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായതും. തുടർന്ന് അടുത്ത എലിമിനേഷനിൽ രേഷ്മയും ബിഗ് ബോസ്സിൽ നിന്നും പുറത്തായി. രജിത് കുമാർ പുറത്തായത് രേഷ്മ മൂലമാണ് എന്ന കാരണത്താൽ ഇതിനോടകം തന്ന രജിത് ഫാൻസ് ഗ്രുപ്പുകളും മറ്റും രേഷ്മയെ സോഷ്യൽ മീഡിയകളിൽ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. അതിന് പിന്നാലെയാണ് പരാതിയുമായി രേഷ്മ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങൾ ആണ് രേഷ്മ രജിത് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ്സ് ഷോയിൽ വന്നപ്പോൾ മുതൽ തന്നെ പലതരത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മത്സരാർഥിയാണ് രജിത് കുമാർ എന്നും, തന്നെ മാനസികമായി പല രീതിയിൽ അദ്ദേഹം ഹരാസ് ചെയ്തിരുന്നു എന്നും രേഷ്മ പറയുന്നു. താൻ മറ്റു പുരുഷന്മാരെ ഉമ്മ വച്ചു എന്നും തന്റെ മെലിഞ്ഞ ശരീര പ്രകൃതി ഉൾപ്പെടെ ഉള്ള കാര്യങ്ങളെ പറ്റി പറഞ്ഞ് തന്നെ മനസികമായി തളർത്തി എന്നും രേഷ്മ പറയുന്നു. ബിഗ് ബോസ്സ് ഷോ യിൽ ഉണ്ടായിരുന്ന എഴുപതു ദിവസങ്ങളിലും തനിക് ഇത്തരം മോശം അനുഭവങ്ങൾ ആണ് രജിത് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും രേഷ്മ പരാതിയിൽ ഉന്നയിക്കുന്നു. പിന്നീട് താൻ ബിഗ്ബോസ്സിൽ നിന്നും പുറത്തായത് ഉൾപ്പെടെ അദ്ദേഹം തനിക് എതിരെ നടത്തിയ തെറ്റായ അപവാദ പ്രചാരണത്തെ തുടർന്നാണ്. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ആണ് തനിക് നേരിടേണ്ടി വരുന്നത്. മാത്രമല്ല രജിത് കുമാർ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ഉള്ള നിരവധി ഫേസ് ബുക്ക് ഗ്രുപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും വളരെ മോശമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നത് എന്നും രേഷ്മ പറഞ്ഞു. നന്മയും സത്യസന്ധതയും എല്ലാം പറഞ്ഞ് നടക്കുന്ന രജിത് കുമാർ ആരാധകർ എന്തിനു ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നു എന്ന് രേഷ്മ ചോദിക്കുന്നു.
രജിത് കുമാർ ആരാധകർ എന്ന് പറഞ്ഞ് നടക്കുന്ന എല്ലാവരും സ്ത്രീ വിരുധരനും, സമൂഹ വിരുദ്ധരും ആണെന്ന് രേഷ്മ പറയുന്നു. ഏതായാലും താൻ നേരിടുന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങളെ പറ്റി തുറന്നു പറഞ്ഞ രേഷ്മയെ പിന്തുണച്ചും നിരവധി ആളുകൾ എത്തിയിട്ടുണ്ട്..