Latest News

രാഹുൽ വയനാട്ടിൽ നിന്ന് അമേഠിയിലേക്ക് കൂടു മാറി കൂടു തേടുന്നു

Published

on

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അജയ് റായിയുടെ പ്രഖ്യാപനം ഉണ്ടായത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുമായി നേരിട്ട് മത്സരിക്കുന്നതിനാല്‍ അമേഠിയില്‍ സുപ്രധാനമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങുക എന്ന് ഉറപ്പായി. കോണ്‍ഗ്രസ് കോട്ടയായിരുന്ന അമേഠിയില്‍, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുന്നത്. അജയ് റായ് യുടെ പ്രഖ്യാപനം വന്നതോടെ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version