Latest News

രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി

Published

on

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 26 പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യൻ സഖ്യത്തെക്കുറിച്ച് പറയവേ എല്ലാ പാർട്ടികളോടും നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

2014ൽ 31 ശതമാനം വോട്ടുകൾ നേടിയാണ് ബിജെപി അധികാരത്തിൽ വന്നത്. ബാക്കിയുള്ള 69 ശതമാനം പേർ അദ്ദേഹത്തിനെതിരായിരുന്നുവെന്നും നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും ഗെലോട്ട് പറയുന്നു. കഴിഞ്ഞ മാസം ബംഗളൂരുവിൽ ഇന്ത്യൻ സഖ്യകക്ഷികൾ യോഗം ചേർന്നപ്പോൾ എൻഡിഎ ഭയപ്പെട്ടിരുന്നുവെന്നാണ് ഗെലോട്ട് പറയുന്നത്.

2014 ലെ പൊതുതിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന എൻ ഡി എ യുടെ അവകാശ വധത്തെ തള്ളിയ ഗെഹ്ലോട്ട്, പ്രധാനമന്ത്രി മോദിക്ക് ഒരിക്കലും അത് നേടാനാവില്ലെന്നും മോദി ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു. ‘നിലവിലെ പ്രതിപക്ഷ സഖ്യം 50% വോട്ടുകൾ ഉറപ്പാക്കും, അദ്ദേഹത്തിന്റെ വോട്ട് വിഹിതം കുറയും, 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിർണ്ണയിക്കും’ ഗെലോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version