Crime
10000 രൂപയുടെ കൊട്ടേഷൻ, വയോധികനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു
കൊച്ചി. ധ്യാന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞു വയോധികനെ വിളിച്ചു വരുത്തി മർദ്ദിച്ച് കൊച്ചിയിൽ യുവതി ഉൾപ്പെടെ മൂന്നുപേർ സ്വർണവും പണവും കവർന്നു. സംഭവത്തിൽ ഇടപ്പള്ളി സ്വദേശികളായ ചന്ദ്രൻ, പ്രവീൺ, ലിജി എന്നിവരെ പോലീസ് പിടികൂടി. ആലുവ സ്വദേശിയായ 75-കാരനെ മർദ്ദിച്ച് സ്വർണവും പണവും സംഘം കവർച്ച ചെയ്യുകയായിരുന്നു. പ്രതിയായ ലിജിയും വയോധികനും തമ്മിലുള്ള പരിചയത്തിന്റെ പേരിലാണ് വയോധികനെ വിളിച്ചു വരുത്തുന്നത്.
ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം ലിജി വയോധികനെ വിളിച്ചുവരുത്തുന്നത്. വയോധികൻ എത്തിയപ്പോൾ ലിജി സംഭവ സ്ഥലത്തുനിന്ന് തന്ത്രപൂർവം മാറി. മറ്റു പ്രതികളായ ചന്ദ്രനും പ്രവീണും ചേർന്ന് വയോധികനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു പിന്നെ. വയോധികന്റെ സ്വർണമാലയും പണവും പ്രതികൾ കവർന്നു. ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും ഇവരുടെ നിർദ്ദേശ പ്രകാരമാണ് മറ്റു രണ്ട് പ്രതികൾ വയോധികനെ മർദ്ദിച്ചതെന്നും പോലീസ് പറയുന്നു. വയോധികനെ മർദ്ദിച്ച് കവർച്ച നടത്താൻ ലിജി കൂട്ടുപ്രതികൾക്ക് 10,000 രൂപ ക്വട്ടേഷൻ നൽക്കുകയായിരുന്നു.