Latest News
രാഷ്ട്രീയ കേരളം ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്
രാഷ്ട്രീയ കേരളം ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സമാപനം. തിങ്കളാഴ്ച നിശബ്ദ പ്രചാരണമാണ് നടക്കുക. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യമിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ തിങ്കളാഴ്ച വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുക. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കി ക്കഴിഞ്ഞു. മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് ഉള്ളത്.
അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ, മകന്‍ ചാണ്ടി ഉമ്മനും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് തോറ്റ ജെയ്ക്സി തോമസും, ബിജെപിയുടെ ലിജിന്‍ ലാലും ആണ് മത്സര രംഗത്ത് ഉള്ളത്. മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ വിജയ പ്രതീക്ഷയുമായാണ് ജെയ്ക് സി തോമസിന്റെ പ്രചാരണം നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വെറും മൂന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് യുഡിഎഫ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്.