Latest News
സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെക്കും എ. രാജക്കും എതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്
ഭില്‍വാഡ . സനാതന ധര്‍മ്മത്തെ അപമാനിച്ച ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കും ഡിഎംകെ എംപി എ. രാജ, ആര്‍ജെഡി നേതാവ് ജഗദാനന്ദ് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്ത് ഭില്‍വാഡ ഭീംഗഞ്ച് പോലീസ്. ഭില്‍വാഡയില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
ഉദയനിധി നടത്തിയ അപമാനകരമായ പരാമര്‍ശങ്ങള്‍ സനാതന ധര്‍മ്മത്തെയും ഭാരതീയ ജീവിതത്തെയും അപഹസിക്കുന്നതാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ഹന്‍സ്റാം ജി ഉദസിന്‍ കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. അധികാരത്തിന്റെ അഹങ്കാരത്തിലാണ് ഇത്തരക്കാര്‍. ലോകമാകെ സനാതന ധര്‍മ്മത്തെ ആദരിക്കുകയും നമസ്‌കരിക്കുകയും ചെയ്യുമ്പോഴാണ് ഇവിടുത്തെ രാഷ്‌ട്രീയക്കാരില്‍ ചിലര്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെയും ധര്‍മ്മത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്വാമി ഹന്‍സ്‌റാം പറഞ്ഞു.
ഭില്‍വാഡ ഹരി സേവ ഉദാസിന്‍ ആശ്രമത്തിലെ സനാതന്‍ മന്ദിറില്‍ ചേര്‍ന്ന സനാതനധര്‍മ്മ സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. മഹന്ത് മോഹന്‍ ശരണ്‍ ജി (നിംബാര്‍ക് ആശ്രമം), സന്ത് മായറാം, സന്ത് രാജാറാം, സന്ത് ഗോവിന്ദ്‌റാം, സന്ത് ശ്രാവണ്‍ ദാസ് ഉദാസിന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു