Crime
ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രിയരഞ്ജൻ പിടിയിലായി
തിരുവനന്തപുരം . ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെ തിരുവനന്തപുരം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ അപായപ്പെടുത്തുയുമെന്നു ഭീക്ഷണി മുഴക്കിയിരുന്ന പ്രിയ രഞ്ജൻ റെയ്ഡിൽ ഒരു മണിക്കൂറോളം കാത്ത് നിന്ന് കാറിടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നാണ് കിട്ടുന്നത്. ‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ‘ എന്ന ആദിശേഖറിന്റെ നിഷ്കളങ്കമായ ചോദ്യത്തിൽ നിന്നുണ്ടായ പകയാണ് പൈശാചികമായ കൊലപാതകത്തിൽ വരെ തുടർന്ന് എത്തുന്നത്. ഇക്കഴിഞ്ഞ 30നാണ് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ പ്രിയ രഞ്ജന്റെ കാറിടിച്ച് കൊല്ലപ്പെടുന്നത്.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടിൽ കളി കഴിഞ്ഞ് ബാൾ ഷെഡിൽ സൂക്ഷിച്ച ശേഷം മടങ്ങുമ്പോൾ, കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖറിന്റെ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ ആദ്യംവേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എൽ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുകൊന്നു ഓടിച്ചു പോവുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് തന്നെ ആസൂത്രിതമായ കൊലയെന്നു വ്യക്തമാവുന്നതായിരുന്നു പ്രിയ രഞ്ജന്റെ കൊടും ക്രൂരത.
പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തുടർന്ന് വ്യക്തമായി. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി മാറ്റുകയായിരുന്നു.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു