Latest News
ഇന്ത്യയുടെ അടുത്ത ലക്‌ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ അടുത്ത ലക്‌ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ ഭാവിയിലേക്ക് നിരവധി കാര്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട്.
‘സോളാർ പ്രോബ് മിഷനായ ആദിത്യ എൽ 1 ഐഎസ്ആർഒയ്ക്ക് ഉടൻ വിക്ഷേപിക്കാനാകും.’ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗൻയാനും ഉടൻ നടപ്പിലാക്കും. ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ 15-ാമത് എഡിഷനിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി. ഐഎസ്ആർഒയ്ക്ക് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ -3 ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചു. ഇതോടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിൽ ആഹ്ലാദിക്കുകയാണ് രാജ്യം.
‘ഐഎസ്ആർഒയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇത് ശാസ്ത്രജ്ഞരുടെ നേട്ടമാണ്’ എന്നാണു പ്രധാനമന്ത്രി പറഞ്ഞത്. ‘ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം, പക്ഷേ എന്റെ ഹൃദയം ചന്ദ്രയാൻ ദൗത്യത്തോടൊപ്പമായിരുന്നു’വെന്നും മോദി പറഞ്ഞു. ഐഎസ്ആർഒ ഭാവിയിലേക്ക് നിരവധി കാര്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ട്. ‘സോളാർ പ്രോബ് മിഷനായ ആദിത്യ എൽ 1 ഐഎസ്ആർഒയ്ക്ക് ഉടൻ വിക്ഷേപിക്കാനാകും’ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗൻയാനും ഉടൻ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.
‘ഇന്ത്യയുടെ വിജയകരമായ ഈ ചാന്ദ്രദൗത്യം ഇന്ത്യയുടെ മാത്രമല്ല… ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നമ്മുടെ സമീപനം ലോകമെമ്പാടും പ്രതിധ്വനിക്കുന്നു. ഈ വിജയം എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്’ ഇന്ത്യ ജി20 അധ്യക്ഷപദത്തിലിരിക്കവെയാണ് ഈ മഹത്തായ നേട്ടം കൈവരിച്ചതെന്നും നരേന്ദ്രമോദി പറയുകയുണ്ടായി. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത് ചരിത്ര നിമിഷമാണെന്നും ഇത് വികസിത ഇന്ത്യയുടെ കാഹളമാണ് മുഴക്കുന്നതെന്നും മോദി പറഞ്ഞു. അഞ്ച് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ നരേന്ദ്രമോദി ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ നിമിഷം ത്രിവർണ്ണ പതാക വീശി സന്തോഷം പങ്കുവെക്കുകയുണ്ടായി.