Latest News

മൂന്നാം തവണയും സിപിഎം അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാർത്ഥിക്കൂ, സഖാക്കളോട് കെ സച്ചിദാനന്ദന്‍

Published

on

മൂന്നാം തവണയും സിപിഎം അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാർത്ഥിക്കാൻ സഖാക്കളോട് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും. പശ്ചിമ ബംഗാളിൽ നാം അത് കണ്ടതാണെന്നും ഒരു ദേശീയ മാധ്യമത്തോട് സച്ചിദാനന്ദന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയും തങ്ങളേക്കാള്‍ വലുതാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പൊതു ജനങ്ങളുടെ ഒരു തിരുത്തല്‍ ശക്തി കേരളത്തിലുണ്ടെന്ന ഓർമ്മപ്പെടുത്തൽ സച്ചിദാനന്ദന്‍ നൽകിയിട്ടുണ്ട്.

ഇടതു സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. യുഎപിഎയും സമാനമായ നിയമനിര്‍മ്മാണങ്ങളും എനിക്ക് അംഗീകരിക്കാനാകില്ല. ഗ്രോ വാസുവിനെതിരായ നിലപാട്, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. യുഎപിഎ നിയമം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പോലീസ് നടപടികളെ എപ്പോഴും എതിര്‍ത്തിട്ടുണ്ട്. സേനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനു കാരണമെന്നാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന വാദം. അതൊരു ന്യായീകരണവും കാരണവുമാകാം – സച്ചിദാനന്ദന്‍ പറഞ്ഞു.

(വാൽ കഷ്ണം : കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരുന്ന് എന്നാലും സച്ചിദാനന്ദന്‍ സഖാവ് ഇപ്പണി കാണിച്ചല്ലോ? വയറ്റത്തടിച്ച് കരയും സിപിഎം? കഞ്ഞിയിൽ മണ്ണ് വാരിയിട്ട പണിയായിപ്പോയി)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version