Latest News

പരീക്ഷ തട്ടിപ്പ്, ഐഎസ്ആർഒ പരീക്ഷ റദ്ദാക്കിയേക്കും

Published

on

പരീക്ഷ തട്ടിപ്പ് പുറത്ത് വന്ന സാഹചര്യത്തിൽ ഐഎസ്ആർഒ പരീക്ഷ റദ്ദാക്കിയേക്കും. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കത്ത് നൽകുക കൂടി ചെയ്യുന്ന സാഹചര്യത്തിലാണിത്. പരിക്ഷയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷ്ണർ ആണ് കത്ത് നൽകുന്നത്.

ഐഎസ്ആർഒ(വിഎസ്എസ് സി) പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലാണ് പോലീസ് നടത്തിയിരിക്കുന്നത്. പരീക്ഷാ തട്ടിപ്പിനു പിന്നിൽ വൻ സംഘമെന്നാണ് കണ്ടെത്തൽ. മുഖ്യപ്രതി ഹരിയാനിൽ കോച്ചിംഗ് സെന്റർ നടത്തുകയാണ്. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും പൊലീസ് ആരോപിക്കുന്നു.

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങുകയാണ് ഇവർ പതിവാക്കിയിരുന്നത്. പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടെത്താൻ ഹരിയാന പൊലീസുമായി ചേർന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങി.

ഹരിയാനിലേക്കും കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version