Latest News
ഫേസ്ബുക്കിലും താരമായി പിണറായി:ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന കേരളത്തിലെ നേതാവ്
കോവിഡ് കാലത്ത് മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്. ലോകത്തെ പ്രധാനമാധ്യമങ്ങളും, രാജ്യത്തെ മാധ്യമങ്ങളുമൊക്കെ കേരളത്തെയും, മുഖ്യമന്ത്രിയേയും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസമ്മിതി കൂടുന്നു. ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളിയിരിക്കുകയാണ് പിണറായി വിജയന്‍.1063027 പേര്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടരുമ്പോള്‍ 1152736 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്.
1068,037 പേരാണ് ഇതുവരെ ഫെയ്‌സ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവരാവട്ടെ 10,65,129 പേരും.കോവിഡ് കാലത്തെ പ്രതിദിനം നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകള്‍ കൂടാന്‍ കാരണമായത്. പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകള്‍. എന്നാല്‍, കോവിഡ് മഹാമാരിയുടെ സമയത്ത് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഫോളോവേഴ്‌സ് ആയത്.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ കുറ്റപ്പെടുത്തുമ്പോഴാണ് നാട്ടിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് കണക്കുകള്‍ സഹിതം വ്യക്തമാകുന്നത്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടിയാണ് മുഖ്യമന്ത്രിയുടെ ഉയര്‍ന്ന ജനസമ്മതി