Crime
പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി
ന്യൂ ഡൽഹി . കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ഇത്തവണ സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയിരിക്കുന്നത്. സിബിഐ അഭിഭാഷകന്‍ എസ്.വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ ലാവലിന്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
മാറ്റിവയ്‌ക്കണോ, കുറച്ചുകഴിഞ്ഞ് പരിഗണിക്കണോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിക്കുമ്പോൾ അഭിഭാഷകന്‍ മറ്റൊരു കോടതിയിലാണെന്നും ചൊവ്വാഴ്ച ഹാജരാകില്ലെന്നും സിബിഐ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. ആരും എതിര്‍ക്കാതിരുന്നതോടെ കേസ് മാറ്റി.
പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യങ്ങൾ പറഞ്ഞു ദീര്‍ഘകാലമായി മാറ്റിറ്റി, മാറ്റി വെച്ചുവരുന്ന കേസ് 26-ാം ഇനമായി ഇന്ന് പരിഗണിക്കാനിരിക്കുക യായിരുന്നു. ഏറെ വിവാദമായ കേസ് തുടർച്ചയായി മാറ്റി വെച്ച് വരുന്നത് രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐയുടെ അപ്പീലാണ് സുപ്രീംകോടതിയില്‍ മുന്നിൽ ഉള്ളത്.
2006 മാര്‍ച്ച് ഒന്നിനാണ് ലാവലിന്‍ കേസ് സിബിഐക്ക് വിടാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 2006 ഡിസംബര്‍ നാലിന്, ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വി.എസ്. സര്‍ക്കാര്‍ നിലപാടെടുക്കുകയുണ്ടായി. തുടർന്ന് 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11 ന്പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കുകയും ചെയ്തു.
ഇതിനിടെ 2013 നവംബര്‍ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ആഗസ്റ്റ് 23 ന് പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതിയും ഒഴിവാക്കുകയായിരുന്നു പിന്നീട്. 2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ അപ്പീല്‍ നല്‍കി. 2018 ജനുവരി 11 ന് കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നതാണ്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു