പ്രധാനമന്ത്രി പറഞ്ഞത് നടപ്പിലാക്കും; ജനത കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി

Published

on

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു, കേന്ദ്രം വിഷയത്തെ ഗൗരവമായി എടുത്തുവെന്നാണ ഇത് കാണിക്കുന്നത്.

കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണ് പൊതുവേ ചെയ്യേണ്ടത്. അതു കൊണ്ട് തന്നെ ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടസിയും സര്‍ക്കാരിന്റെ മെട്രോ അടക്കമുള്ള സംവിധാനങ്ങളും ഞായറാഴ്ച നിശ്ചലമാകും. വീടും പരിസരവും അന്ന് വീട്ടുകാര്‍ തന്നെ ശുചീകരിക്കണം.കോവിഡ് വ്യാപനം ഒരു ഘട്ടം കടന്നതായാണ്‌ മനസിലക്കുന്നത്. അതു കൊണ്ട് തന്നെ എല്ലാവരും അതിജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ന് പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫ്രന്‍സ് ഉണ്ടായിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പരിധി നൂറില്‍ നിന്ന് 150 ദിവസമായി വര്‍ദ്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version