Latest News

ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങൾ ഡൈനിംഗ് പേപ്പറിൽ, ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Published

on

ചേപ്പാട് . ഹൈന്ദവ മതവികാരം വൃണപ്പെടുത്തി ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഡൈനിംഗ് പേപ്പർ റോൾ പുറത്തിറക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു ഐക്യ വേദി. ചേപ്പാട് മുട്ടത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പരമശിവൻ , ലക്ഷ്മീദേവി, പാർവതീ ദേവി എന്നിവരുടെ ചിത്രങ്ങൾ ഉള്ള പേപ്പർ റോൾ വിൽപ്പന നടത്തി വരുന്നത്..

സലാം എന്നയാൾ നടത്തി വരുന്ന സ്ഥാപനമാണ് ഹൈന്ദവ മതവികാരം വൃണപ്പെടുത്തി ഈ പ്രവൃത്തി ചെയ്തു വന്നിരുന്നത്. സംഭവത്തിൽ ഹിന്ദു ഐക്യവേദി ചേപ്പാട് പഞ്ചായത്ത് പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണാവശിഷ്ടങ്ങളുമായി ഉപേക്ഷിക്കുന്ന പേപ്പറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തത് അറിവിലായ്മ അല്ലെന്നും, ബോധപൂർവ്വം ഹിന്ദുമതത്തെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ വി സോമൻ നായർ, പ്രദീപ് എന്നിവർ ആരോപിച്ചു. പേപ്പർ റോളിന്റെ വിൽപ്പന തടയണമെന്നും മതവികാരം വ്രണപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version