Viewpoint

പി.എഫ്.ഐ കോറോണോ പോലെ പടരും : സ്വാമി ഭദ്രാനന്ദ്

Published

on

ആദ്യം സിമി, പിന്നെ എൻ.ഡി.എഫ്, ഇപ്പോൾ പി.എഫ്.ഐ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രൂപപ്പെടുന്ന ഈ ഭീകര സംഘടനയെ ആർക്കും എളുപ്പത്തിൽ തകർക്കാൻ കഴിയില്ല. തല പോയാൽ വാൽ തലയാക്കുന്ന സംഘടനയാണിത്. അവരുടെ പരിശീലന മനോഭാവം തികച്ചും വ്യത്യസ്തമാണ്. വളരെ വിചിത്രമായ രീതിയിലാണ് അവർ അണികളെ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നത്. നമ്മുടെ സർക്കാർ അവരെ തടവിലാക്കുകയോ കൊല്ലുകയോ ചെയ്താൽ അത് പുണ്യമാണെന്ന് കരുതുന്നവരെ എന്ത് ചെയ്യും?

പി.എഫ്.ഐ പ്രസ്ഥാനത്തെ കേന്ദ്രം നിരോധിച്ചാലും അവർക്ക് പ്രശ്നമില്ല. കാരണം സി.പി.ഐ (എം) എന്ന പ്രസ്ഥാനത്തെ അവർ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. സി.പി.ഐ എമ്മിൽ ഇരുന്നുകൊണ്ട് പി.എഫ്.ഐ പ്രവർത്തകർ അവരുടെ ലക്ഷ്യം നിറവേറ്റും. സി.പി.ഐ എമ്മിനെ നിരോധിക്കാൻ കേന്ദ്രത്തിന് കഴിയുമോ എന്നതാണ് അടുത്ത വെല്ലുവിളി. കൂടാതെ പി.എഫ്.ഐയുടെ ഒരു വിഭാഗം കോൺഗ്രസിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. അതുപോലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സംഘടനയിലും പി.എഫ്.ഐ നുഴഞ്ഞുകയറും. ഈ വഴിപിഴച്ച നുഴഞ്ഞു കയറ്റക്കാർ നമ്മുടെ ആളുകളെപ്പോലെയല്ല, അവർ വളരെ ഉയർന്ന ബുദ്ധിശക്തിയുള്ള കള്ളന്മാരാണ്. ഈ ദേശവിരുദ്ധരുടെ തുടർ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ എങ്ങനെ തടയും?
-ഡോ. സ്വാമി ഭദ്രാനന്ദ്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version