Latest News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കാൻ ഹർജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകായുക്തമാരെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് പരാതിക്കാരനായ ആർഎസ് ശശികുമാറിന്റെ ഹർജി. മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്ത സംഭവവും, പുസ്തകത്തിൽ മറ്റൊരു ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ഓർമ കുറിപ്പ് എഴുതിയതും ചൂണ്ടിക്കാണിച്ചാണ് ആർഎസ് ശശികുമാറിന്റെ ഹർജി എന്നതാണ് ശ്രദ്ധേയം.
മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തിരുന്നു. പുസ്തകത്തിൽ ആവട്ടെ മറ്റൊരു ഉപ ലോകയുക്തയായ ഹാറൂൺ അൽ റഷീദ് ഓർമ കുറിപ്പ് എഴുതുകയും ഉണ്ടായി. ഇക്കാരണത്താൽ കേസിൽ മൂന്നംഗ ബഞ്ച് ഉത്തരവ് പറയരുതെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന അവശ്യം.
നിലവിൽ ഹർജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിൽ ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷിദ്, ജസ്റ്റിസ് ബാബു പി ജോസഫ് എന്നിവരുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക് സഹായമായി നൽകി എന്നാണ് ആർ എസ് ശശികുമാർ പരാതിയിൽ ആരോപിച്ചിരുന്നത്.
പരാതിക്കാരൻ ആരോപണം ഉന്നയിച്ചിരിക്കുന്ന കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക്സഹായം നൽകിയെന്ന ഹർജിയിൽ പരാതിക്കാരന് നീതി ലഭിക്കുമോ എന്നത് കാത്തിരുന്നു കാണാം.
(വാൽകഷ്ണം : മദ്രാസ് ഹൈക്കോടതി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാവുകയാണ്. ‘എന്തോ ചീഞ്ഞു നാറുന്നു’, പണമുള്ളവർക്കും അധികാരം ഉള്ളവർക്കും മാത്രമുള്ളതല്ല കോടതികൾ)