Entertainment
തീൻമേശയിലെ ചാറ്റ് മുതൽ തുടങ്ങിയ പ്രണയവുമായി പരിണീതി ചോപ്ര
‘തീൻമേശയിലെ ആദ്യ ചാറ്റ് മുതൽ, ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹം അറിഞ്ഞിരുന്നു. ഈ ദിവസത്തിനായി ഏറെ നാളുകൾ കാത്തിരുന്നു, ഭാര്യാ ഭർത്താക്കന്മാരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ നടി പരിണീതി ചോപ്ര ക്യാപ്‌ഷനോടെ തന്റെ വിവാഹ ചിത്രങ്ങളോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണിത്.
വിവാഹ ചിത്രങ്ങൾക്കൊപ്പം പ്രണയകഥ ഒരുവരിയിലൊതുക്കിയിരിക്കുകയാണ് പരിണീതി ചോപ്ര. രാഘവ് ഛദ്ദയുടെ കൈപിടിച്ച്, വരണമാല്യം ചാർത്തി നടന്നു വരുന്ന ഏഴു ചിത്രങ്ങളാണ് പരിണീതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം നൽകിയ ക്യാപ്‌ഷനിൽ പരിണീതി തന്റെ പ്രണയകഥ പറയുകയായിരുന്നു. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹം നടന്നത്. അവിടെ കൊട്ടാര സദൃശമായ വേദിയിലായിരുന്നു ചടങ്ങ്. ആം ആദ്മി പാർട്ടി നേതാവാണ് വരൻ രാഘവ് ഛദ്ദ.