Latest News
വിഗ്രഹ ആരാധനയിലൂടെ ഈശ്വരനിലെത്താം – സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ഏറ്റുമാനൂര്‍ . വിഗ്രഹ ആരാധനയിലൂടെ ഈശ്വരനിലെത്താന്‍ കഴിയുമെന്ന് പാലക്കാട് സംബോധ് ഫൌണ്ടേഷൻ അധ്യക്ഷന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. ഹിന്ദുക്കള്‍ വിഗ്രഹത്തെയല്ല, അതില്‍ ഉള്‍ച്ചേര്‍ന്ന തത്വത്തെയാണ് ആരാധിക്കുന്നത്. വിഗ്രഹമാണ് ഈശ്വരന്‍ എന്ന് വിചാരിക്കരുത്. എന്നാല്‍ വിഗ്രഹ ആരാധനയിലൂടെ ഈശ്വരനിലെത്താന്‍ കഴിയും – സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന പഠന ശിബിരത്തിൽ നാലാം ദിവസം ഉപാസന എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കൈക്കുമ്പിളില്‍ എടുക്കുന്ന ജലമാണ് കടല്‍ എന്ന് വിചാരിക്കുന്നത് തെറ്റാണ്. എന്നാല്‍ കൈക്കുമ്പിളിലെ ജലത്തില്‍ കടലിന്റെ ഇരമ്പം കേള്‍ക്കാന്‍ സാധിച്ചാല്‍ അത് മഹത്താണ്. പ്രൊഫ. പി.വി. വിശ്വാനാഥന്‍ നമ്പൂതിരി, പി.എന്‍. ബാലകൃഷ്ണന്‍, ഡോ. എസ്.രാധാകൃഷ്ണന്‍, ഡോ. കാരുമാത്ര വിജയന്‍, പ്രൊഫ. പി.എം. .ഗോപി എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.