Latest News
‘ഭൂമിയ്ക്ക് ചലനമില്ലെന്നും, സൂര്യന്‍ ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും വിചിത്രവാദവുമായി പാകിസ്ഥാനി യുവാവ്’
സൂര്യന് ചുറ്റും ഭൂമി ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇതിനാലാണ് ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് പറയുന്ന ഒരു പാകിസ്ഥാനി യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശാസ്ത്രത്തെ വളച്ചൊടിക്കുകയാണ് പാകിസ്ഥാനി യുവാവ് വിഡിയോയിൽ. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലായി ഷെയര്‍ ചെയ്തു വരുന്നു.
ഒരു പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് യുവാവ് തന്റെ നിലപാട് പറയുന്നത്. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന് മാധ്യമപ്രവര്‍ത്തക യുവാവിനോട് ചോദിക്കുന്നു. ഭൂമി ചലനമില്ല എന്നാണ് യുവാവിന്റെ മറുപടി. ഭൂമി നിശ്ചലാവസ്ഥയിലാണെന്നും അതിന് ചലനമില്ലെന്നുമാണ് യുവാവ് പറയുന്നത്. അപ്പോൾ എങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എന്ന ചോദ്യത്തിനും യുവാവ് മറുപടി പറയുന്നുണ്ട്. ഭൂമിയ്ക്ക് ചുറ്റും ചന്ദ്രന്‍ കറങ്ങുന്നുവെന്നാണ് യുവാവ് പറയുന്ന മറുപടി. ചന്ദ്രന്‍ മാത്രമല്ല സൂര്യനും ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ട് എന്നാണു യുവാവ് പറഞ്ഞിരിക്കുന്നത്.
അതിനാലാണ് ഭൂമിയില്‍ രാത്രിയും പകലും ഉണ്ടാവുന്നത്. അതിന്റെ ഭാഗമായാണ് കാലാവസ്ഥ മാറ്റം ഉണ്ടാകുന്നത്,യുവാവ് പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിട്ടുള്ളത്. ‘ഈ വീഡിയോ ഞാന്‍ എന്റെ സയന്‍സ് ടീച്ചര്‍ക്ക് അയച്ചുകൊടുത്തു. മറുപടി ഒന്നും കണ്ടില്ല. ഹാര്‍ട്ട് അറ്റാക്ക് വന്നോ ആവോ’ എന്നൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.’ ‘പുസ്തകം ഒന്നും കത്തിക്കരുത്. അവര്‍ക്ക് വേണ്ടത് എന്താണെന്ന് വെച്ചാല്‍ അവര്‍ പഠിക്കട്ടെ. അവര്‍ക്ക് എന്തായാലും എന്‍ജീനിയര്‍മാരെ ആവശ്യമില്ല. അവര്‍ക്ക് വേണ്ടതെല്ലാം ചൈന പണിയുന്നുണ്ടല്ലോ,’ മറ്റൊരാളുടെ കമന്റ് ഇങ്ങനെ.